X

അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കി ഓസീസ് പേസ് നിര 

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറില്‍ പിടിച്ച് കെട്ടി ഓസീസ് പേസ് നിര. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 38.2 ഓവറില്‍ 207ന് പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍.  ഓസീസിനായി സാംപയും കമ്മിന്‍സും മൂന്ന് വീതവും സ്റ്റോയിനിസ് രണ്ടും സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്ത്തി.

ഓസീസ് പേസ് ആക്രമണം അഫ്ഗാന്റെ മുനയൊടിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. സ്റ്റാര്‍ക്കും കമ്മിന്‍സും ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഷഹസാദും ഹസ്രത്തുള്ളയും പൂജ്യത്തില്‍ പുറത്തായി. പിന്നീടുവന്നവരില്‍ റഹ്മത്ത് ഷാ(43), നായകന്‍ ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51), എന്നിവര്‍ തിളങ്ങി. മാര്‍ക്കസ് സ്റ്റോയിനിസും ആദം സാംപയുമാണ് മധ്യനിരയെ പ്രതിരോധത്തിലാക്കിയത്.

എന്നാല്‍ എട്ടാമനായെത്തി വെടിക്കെട്ട് നടത്തിയ റാഷിദ് ഖാന്‍ അഫ്ഗാനെ 200 കടത്തുകയായിരുന്നു. എന്നാല്‍ 11 പന്തില്‍ മൂന്ന് സിക്സടക്കം 27 റണ്‍സെടുത്ത റാഷിദിനെ സാംപ പുറത്താക്കി. പിന്നീട് പതിമൂന്ന് റണ്‍സെടുത്ത മൂജീബ് റഹ്മാന്‍ അവസാനക്കാരനായി പുറത്തായപ്പോള്‍ ഹമീദ് ഹസന്‍(1) പുറത്താകാതെ നിന്നു.

 

This post was last modified on June 1, 2019 9:30 pm

Related Post
Leave a Comment