X

എച്ച് ഐ വി പോസിറ്റീവായ 47 കുട്ടികള്‍ക്കച്ഛന്‍

2005 ല്‍ സോളമന്‍ നൂറി എന്നൊരു ട്രാന്‍സ് വുമണെ പരിചയപ്പെടുകയും അവര്‍ വഴി എച്ച് ഐ വി പോസിറ്റീവായ കുട്ടിയെക്കുറിച്ചറിയുന്നതും.

എച്ച്‌ ഐ വി പോസിറ്റീവായ നാല്‍പ്പത്തേഴ് കുട്ടികളുടെ അച്ഛനായി അവരെ നോക്കുക, ഒരു ചെറിയ കാര്യമല്ലത്. എന്നാൽ   വ്യത്യസ്ഥനാണ് ഹൈദ്രാബാദുകാരനായ സോളമന്‍ രാജ്. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതിരുന്ന സോളമനും ഭാര്യയും ദത്തെടുക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു. അതൊരു ബേബി ഷോപ്പിങ് ആയിരിക്കരുതെന്ന് അവര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ എച്ച് ഐ വി പോസിറ്റീവ് ആയ കുട്ടിയെ ദത്തെടുക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടവര്‍ക്ക് കുട്ടികള്‍ ഉണ്ടായപ്പോള്‍ ആ തീരുമാനം താല്‍ക്കാലികമായി മറന്നു.

എന്നാല്‍ ആ കുട്ടികള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ സോളമന് വിഷമമുണ്ടായിരുന്നുതാനും. അങ്ങനെയിരിക്കെ 2005 ല്‍ സോളമന്‍  ട്രാന്‍സ് വുമണായ നൂറിയെ പരിചയപ്പെടുകയും അവര്‍ വഴി എച്ച് ഐ വി പോസിറ്റീവായ കുട്ടിയെക്കുറിച്ചറിയുന്നതും. അങ്ങനെ അര്‍പ്പുതം എന്ന ആ കുട്ടിയെ സോളമന്‍ ദത്തെടുത്തു.

ദത്തെടുക്കുമ്പോള്‍ ആരോഗ്യ നില വളരെ മോശമായിരുന്ന അര്‍പുതം പതിയെ ആരോഗ്യം വീണ്ടെടുത്തു. പലയിടങ്ങളില്‍ നിന്നും അവന് അവഗണന നേരിടേണ്ടി വന്നു. അപ്പോഴാണ് അവനു കൂട്ടായി മറ്റൊരു കുട്ടിയെക്കൂടി ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനു ശേഷം പല പലയിടങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുത്തു. ഇപ്പോള്‍ 47 കുട്ടികളാണ് സോളമനെ അപ്പാ എന്നു വിളിക്കുന്നത്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നേറുകയാണ് സോളമന്‍ തന്റെ മക്കള്‍ക്കു വേണ്ടി.  ചെന്നൈലാണ് ഇപ്പോള്‍ സോളമന്‍ രാജിന്റെ താമസം.

Read More : കായല്‍ വൃത്തിയാക്കി അവശിഷ്ടങ്ങള്‍ കൊണ്ട് കലാരൂപം; ശ്രദ്ധേയമായി അപര്‍ണ്ണയുടെ പ്രവര്‍ത്തി

This post was last modified on June 7, 2019 11:22 pm