X

ചരിത്ര വാര്‍ത്തയായി മാര്‍വിയ മാലിക്; പാകിസ്താനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

എല്ലാവരും തുല്യരും സമൂഹത്തില്‍ സ്ഥാനമുള്ളവരുമാണെന്ന് തെളിച്ചിരിക്കുകയാണ് ഈ നടപടിയിലൂടെ

ചരിത്രത്തില്‍ആദ്യമായി പാകിസ്താനില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക. മാര്‍വിയ മാലിക് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് ഇപ്പോള്‍ പാകിസ്താനിലെ ‘പ്രധാന വാര്‍ത്ത’ ആയി മാറിയിരിക്കുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന സ്വകാര്യ ചാനലാണ് മാവിയയെ തങ്ങളുടെ വാര്‍ത്ത അവതാരകയായി നിയമിച്ചുകൊണ്ട് പുരോഗമനപരമായൊരു നീക്കം നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അടക്കം ഈ പ്രവര്‍ത്തിയെ നിറഞ്ഞ കൈയടിയോടെ പ്രശംസിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ തുല്യപ്രാധാന്യം നല്‍കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് പാകിസ്താനും എത്തിച്ചേര്‍ന്നിരിക്കുകയാണ് മാര്‍വിയയിലൂടെയെന്നാണ് അഭിനന്ദിക്കുന്നവര്‍ പറയുന്നത്.

എല്ലാ ലിംഗത്തിലുള്ളവരും സമൂഹത്തില്‍ തുല്യരാണെന്നു വ്യക്തമാക്കുന്നതാണ് മാര്‍വിയ മാലിക്കിനെ വാര്‍ത്ത അവതാരകയായി നിയമിച്ച നടപടിയെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ വഴിയോര നര്‍ത്തകരില്‍ നിന്നും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന നടപടിയാണിതെന്നുമൊക്കെയാണ് ട്വിറ്ററില്‍ നിറയുന്ന പ്രശംസാവചനങ്ങള്‍. ചരിത്രപരവും യുക്തിപരവുമായ നടപടിയെന്നാണ് ചിലര്‍ ചാനലിനെ പ്രശംസിക്കുന്നത്.

This post was last modified on March 27, 2018 1:44 pm