X

കന്നയ്യ കുമാറിന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹക്കുറ്റമാരോപിച്ച് ദല്‍ഹി പോലീസ് ജയിലിലടച്ച ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്നയ്യ കുമാറിന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. തിങ്കളാഴ്ച വൈകിട്ട് കാമ്പസിലെത്തിയ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാനാവില്ല എന്നും  അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവും വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും അസഹിഷ്ണുത നിറഞ്ഞ നടപടിയാണിതെന്നും യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 3:38 pm