X

ഗള്‍ഫില്‍ നാലു വര്‍ഷത്തിനിടെ മരിച്ചത് 28523 ഇന്ത്യക്കാര്‍

ഇന്ത്യക്കാരില്‍ കൂടുതല്‍ പേരും മരിച്ചത് റോഡപകടങ്ങളിലൂടെയും ആത്മഹത്യയിലൂടെയോ ആണെന്നും വി.കെ സിങ് പറഞ്ഞു.

നാലു വര്‍ഷത്തിനിടെ 28523 ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.കെ സിങാണ് ഇക്കാര്യം അറിയിച്ചതായി ന്യൂസ്18 കേരള റിപ്പോര്‍ട്ട് ചെയ്തു.

2014 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്കുകളാണ് വിദേശകാര്യവകുപ്പ് പുറത്തു വിട്ടതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൗദി അറേബ്യയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ മരിച്ചത്. 12,828 പേരാണ് സൗദിയില്‍ മരിച്ചത്. അതേസമയം യുഎഇയില്‍ 7877 പേരും. കുവൈറ്റില്‍ 2932ഉം ബഹറിനില്‍ 1021ഉം പേരും ഒമാനില്‍ 2564 പേരും , ഖത്തറില്‍ 1301 പേര്‍ എന്നിങ്ങനെയാണ് മരണ സംഖ്യ.

ഇന്ത്യക്കാരില്‍ കൂടുതല്‍ പേരും മരിച്ചത് റോഡപകടങ്ങളിലൂടെയും ആത്മഹത്യയിലൂടെയോ ആണെന്നും വി.കെ സിങ് പറഞ്ഞു. ആത്മഹത്യയ്‌ക്കെതിരായ ബോധവല്‍ക്കരണം ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാംപുകളില്‍ നടത്തിവരുന്നതായും മന്ത്രി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഏറ്റവുമധികം ഇന്ത്യക്കാര്‍ മരിച്ച വര്‍ഷം 2016 ആണ്. 2016-ല്‍ 6013 പേരാണ് മരിച്ചത്. 5906 ഇന്ത്യക്കാരാണ് 2017ല്‍ മരിച്ചത്.

Related Post
Leave a Comment