X

സൗദിയില്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി

മോഷണം പോയ പണം യുവാവിന്റെ താമസസ്ഥലത്തെ കുളിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

സൗദി അറേബ്യയില്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. യുവാവ് ജോലിചെയ്തിരുന്ന അബഹയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് ഒരുലക്ഷത്തി പതിനായിരം സൗദി റിയാല്‍ കാണാതായിയെന്ന് ഉടമ കേസ് നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ പണം യുവാവിന്റെ താമസസ്ഥലത്തെ കുളിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് പിടിയിലായ യുവാവ് മോഷണ കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സൗദിയിലെ ശരി-അത്ത് നിയമം അനുസരിച്ചാണ് പ്രതിയുടെ വലത് കൈപ്പത്തി വെട്ടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രതിക്ക് അപ്പീലിന് പോകാന്‍ കോടതി അവസരം നല്‍കിയിട്ടുണ്ട്.

Read: പ്രധാനമന്ത്രിയുടെ ഇന്നൊവേറ്റീവ് പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘റോഷ്നി’, അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വിജയത്തിന് ബിനാനിപുരം സ്കൂള്‍ കൊണ്ടുവന്ന മാതൃകയാണ്

 

This post was last modified on May 17, 2019 6:59 am

Related Post
Leave a Comment