X

മലയാളി യുവാവ് യുഎഇയില്‍ കുത്തേറ്റു മരിച്ച സംഭവം; മലയാളി മാനേജരെ കസ്റ്റഡിയിലെടുത്തു

രജീഷിന്റെ കമ്പനിയിലെ തന്നെ മലയാളി മാനേജര്‍ രജീഷിന്റെ വീട്ടിലേക്ക് വിളിച്ച് 24 ലക്ഷം ആവശ്യപ്പെട്ടതായി റാസല്‍ഖൈമയിലുള്ള രജീഷിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു

മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കമ്പനി മാനേജരായ മലയാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍ പിള്ളയുടെ മകന്‍ ആര്‍.ടി രജീഷി(34)നെയാണ് യുഎഇയില്‍ താമസസ്ഥലത്തിന് സമീപം വാഹനത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് രജീഷിന്റെ കമ്പനിയിലെ തന്നെ മാനേജരായ മലയാളിയെ  പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. രജീഷിന്റെ വീട്ടില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. രജീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്.

യുഎഇയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. എട്ട് വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിന് ശേഷം രണ്ട് വര്‍ഷമായി യുഎയില്‍ ഭക്ഷ്യ ധാന്യപ്പൊടികള്‍ ഉണ്ടാക്കുന്നകമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ജനുവരി ഒന്നിന് നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. സംഭവ ദിവസം രജീഷ് വീട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചതായും പറയുന്നു.

പുലര്‍ച്ചെ രജീഷിനെ റൂമില്‍ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് വാഹനത്തില്‍ മൃതദ്ദേഹം കണ്ടത്. സെയില്‍സ് വാഹനത്തിലെ കളക്ഷന്‍ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്. രജീഷിന്റെ കമ്പനിയിലെ തന്നെ മലയാളി മാനേജര്‍ രജീഷിന്റെ വീട്ടിലേക്ക് വിളിച്ച് 24 ലക്ഷം ആവശ്യപ്പെട്ടതായി റാസല്‍ഖൈമയിലുള്ള രജീഷിന്റെ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ സരുണ്യ