X

15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജോലി നല്‍കാം; നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്

ഇത്തരക്കാരെ ജോലിയെടുപ്പിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴിലുടമക്കെതിരെയും നിയമനടപടിയും പിഴയും ഉണ്ടാവും

കുവൈറ്റില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് തൊഴില്‍ നല്‍കി ജോലിയെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്പനികള്‍ പൂട്ടിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള പ്രായ പരിധി ഇരുപത്തൊന്ന് വയസാണന്നും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി.

കുവൈത്തില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ ജോലി നല്‍കാന്‍ കഴിയും. എന്നാല്‍ കടുത്ത ശാരീരികാധ്വാനവും മാനസിക സമ്മര്‍ദ്ദവും വേണ്ട തൊഴില്‍ ഈ പ്രായ വിഭാഗത്തിലുള്ളവരെക്കൊണ്ട് എടുപ്പിക്കാന്‍ പാടില്ല. ഇതിന് മുന്‍കൂട്ടി അനുമതി വാങ്ങുകയും വൈദ്യ പരിശോധന പൂര്‍ത്തിയാക്കുകയും വേണം. ഈ നിബന്ധനകള്‍ തെറ്റിച്ച് നിയമവിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്ന കമ്പനികള്‍ക്കെതിതിരെ നടപടിയെടുക്കും. കുവൈത്തില്‍ സാധാരണ നിലക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സാണെന്നും 18 വയസ്സല്ലെന്നും മാന്‍പവര്‍ അതോറിറ്റി തൊഴില്‍ നിരീക്ഷക മേധാവി മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി.

ഇത്തരക്കാരെ ജോലിയെടുപ്പിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴിലുടമക്കെതിരെയും നിയമനടപടിയും പിഴയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.