X

സെപ്റ്റംബറായിട്ടും സൗദിയില്‍ വേനലിന് ശമനമില്ല; ചൂട് നീളുമെന്ന് മുന്നറിയിപ്പ്

കിഴക്കന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി വരെയുള്ള ചൂടാണ് അനുഭവപ്പെടുന്നത്.

സൗദി അറേബ്യയില്‍ വേനല്‍ ചൂട് ഇത്തവണ നീളും. സാധാരണ ഓഗസ്റ്റ് അവസാനത്തോടെ കുറയാറുള്ള ചൂട് ഇത്തവണ സെപ്റ്റംബര്‍ പകുതി വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ തീര പ്രദേശങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പുണ്ട്.

മുമ്പ് വേനലവധി കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്നതോടെ ശരാശരി ചൂടാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ ഒരാഴ്ച പിന്നിട്ടിട്ടും ചൂടിന് ഒട്ടും കുറവില്ലെന്ന് മാത്രമല്ല ചൂട് വര്‍ധിക്കുന്ന അവസ്ഥയാണ് കാണുന്നത്. പ്രത്യേകിച്ച് കിഴക്കന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി വരെയുള്ള ചൂടാണ് അനുഭവപ്പെടുന്നത്.

സൗദിയിലെ മറ്റു ഭാഗങ്ങളില്‍ ശക്തമല്ലെങ്കിലും വേനല്‍ ചൂട് തുടരുന്ന അവസ്ഥയാണ്. ചില പ്രദേശങ്ങളില്‍ പൊടിയോട് കൂടിയ ചൂട് കാറ്റും അനുഭവപ്പെടുമ്പോള്‍ കിഴക്കന്‍ പ്രവിശ്യയില്‍ വൈകുന്നേരങ്ങളില്‍ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Read: രാജ്യത്തെ ഏറ്റവും ‘വിലയേറിയ’ അഭിഭാഷകന്‍, ഒറ്റയാന്‍, എന്നും വിവാദങ്ങള്‍; രാം ജത്മലാനി കടന്നു പോകുമ്പോള്‍

 

This post was last modified on September 8, 2019 12:14 pm