X

യുഎഇ: പൊതുമാപ്പ് കാലാവധി ഡിസംബർ 1വരെ നീട്ടി

ഒരു മാസത്തേക്കോ അല്ലെങ്കില്‍ 45 ദിവസത്തേക്കോ കൂടി ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് സൂചന.

രാജ്യത്തെ അനധികൃത താമസക്കാർക്ക് യുഎഇ ഭരണകൂടം അനുവദിച്ച  പൊതുമാപ്പിന്റെ കാലാവധി നീട്ടി.  ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പാണ് ഡിസംബർ 1 വരെ നീട്ടിയത്. പൊതുമാപ്പ് കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്ദ്യോഗസ്ഥരും യുഎഇ ഭരണകൂടത്തോട് നടത്തിയ അഭ്യര്‍ത്ഥനയെ തുടർന്നായിരുന്നു നടപടി.

പൊകതമാപ്പ് കാലാവധി നാളെ അവസാനി്കാനിരിക്കെ  അനധികൃതമായി യുഎഇയില്‍ തങ്ങുന്ന തങ്ങളുടെ പൗരന്മാരില്‍ പലര്‍ക്കും ഈ സമയത്തിലുള്ളില്‍ രാജ്യം വിടാനോ, രേഖകള്‍ ശരിയാക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് എംബസികള്‍ യുഎഇ അധികൃതരെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് യുഎഇയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യൻ പൗരൻമാർക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275 പാസ്പോര്‍ട്ടുകളും അനുവദിച്ചതായി   യുഎഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. ദുബായില്‍ 3,332 എമര്‍ജന്‍സി എക്സിറ്റ് പാസുകളും 1638 താല്‍ക്കാലിക പാസ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായാണ് താല്‍ക്കാലിക പാസ്പോര്‍ട്ട് ഇന്ത്യന്‍ എംബസി നല്‍കുന്നത്.

This post was last modified on October 30, 2018 4:22 pm