X

ഗാര്‍ഹിക തൊഴിലാളി പ്രശ്‌നം: ഫിലിപ്പൈന്‍സ് അംബാസഡറെ കുവൈറ്റ് പുറത്താക്കി; ഫിലിപ്പൈന്‍സിലെ അംബാസഡറെ തിരിച്ചുവിളിച്ചു

ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ്, ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ജോണ ഡെമഫെലിസ് എന്ന ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയുടെ മരണവും ആയി ബന്ധപെട്ടാണ് നിയമനം നിര്‍ത്തി വച്ചത്.

ഗാര്‍ഹിക തൊഴിലാളികളായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഫിലിപ്പൈന്‍സ് അംബാസഡറെ കുവൈറ്റ് ഗവണ്‍മെന്റ് പുറത്താക്കി. ഒപ്പം ഫിലിപ്പൈന്‍സിലെ കുവൈറ്റ് അംബാസഡറെ തിരിച്ചു വിളിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുപോകാന്‍ ആണ് കുവൈറ്റ് ഗവണ്‍മെന്റ്, ഫിലിപ്പൈന്‍സ് അംബാസഡര്‍ റെനാറ്റോ വില്ലയോടു ആവശ്യപ്പെട്ടിരിക്കുന്നത്്. കഴിഞ്ഞ ആഴ്ച രണ്ട് ഫിലിപ്പൈന്‍സ് എംബസി ഉദ്യോഗസ്ഥരെ കുവൈറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ പീഡനത്തിന് ഇരയാവുകയാണെങ്കില്‍ എംബസിയിലേക്ക് ഓടി പോരാന്‍ പറഞ്ഞു എന്നാണു അവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

ദുരിതത്തില്‍ ആകുന്ന ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റ് ഗവണ്‍മെന്റ് 24 മണിക്കൂറിനുള്ളില്‍ സഹായിച്ചില്ലെങ്കില്‍ എംബസി ഇടപെടും എന്ന് അംബാസിഡര്‍ പറഞ്ഞിരുന്നു. ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ്, കുവൈറ്റിന്റെ നീക്കത്തെ അതിശയത്തോടെയാണ് കണ്ടത്. രണ്ടു രാജ്യങ്ങളും ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ്, ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ജോണ ഡെമഫെലിസ് എന്ന ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയുടെ മരണവും ആയി ബന്ധപെട്ടാണ് നിയമനം നിര്‍ത്തി വച്ചത്. ഏകദേശം 260,000 ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളാണ് നിലവില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നത്.

This post was last modified on April 26, 2018 9:06 am