അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. സാജു ജോര്‍ജ് ജോണിനേയും ഭാര്യ കൊച്ചുമോള്‍ മാത്യുവിനേയും 84 വയസുള്ള ശരീരം തളര്‍ന്നയാളായ പിതാവ് ജോര്‍ജ് കുട്ടി, അമ്മ സോഷമ്മ (74), നാല് കുട്ടികള്‍ എന്നിവരെയാണ് രക്ഷിച്ചത്.
നഗരത്തിലെ നേവി ഗേറ്റ് ഏരിയയിലുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ജോര്‍ജും കുടുംബവും രണ്ടാം നിലയിലായത് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാക്കിയില്ലെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on May 1, 2018 9:55 am
Leave a Comment