X

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക് 50 ശതമാനം വെട്ടിക്കുറച്ച് ഫ്‌ളൈ ദുബായ്‌

2017 സെപ്തംബര്‍ 15 മുതല്‍ 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് ബാധകം

സ്വകാര്യ വിമാന കമ്പനികള്‍ ഉത്സവകാലങ്ങളില്‍ കണക്കില്ലാതെ വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിക്ക് മറുപടിയുമായി ഫ്‌ളൈ ദുബായ് രംഗത്തെത്തുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസിലും ഇക്കോണമി ക്ലാസിലും നിരക്കുകളില്‍ അമ്പത് ശതമാനം വെട്ടിക്കുറവ് നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ, മാലി ദീപുകള്‍, റഷ്യ, ജോര്‍ജ്ജിയ, തായ്‌ലന്റ്, ഉക്രൈന്‍ തുടങ്ങി 80 സ്ഥലങ്ങളിലേക്ക് ദുബായില്‍ നിന്നും പറക്കുന്ന വിമാനങ്ങളില്‍ നിരക്കിലുള്ള ഇളവ് ബാധകമാകും.

2017 സെപ്തംബര്‍ 15 മുതല്‍ (അതായത് നാളെ മുതല്‍) 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് ബാധകമാണെന്ന് കമ്പനി പറയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് വേണ്ടി ബുക്ക് ചെയ്യാവുന്ന അവസാന സമയം സെപ്തംബര്‍ 26 അര്‍ദ്ധരാത്രിയാണ്. പ്രവാസികള്‍ അവധിക്കാലത്തിന് ശേഷം സാധാരണ മടങ്ങി വരുന്ന സമയമാണിത്. ഓണക്കാലത്തിന് മുമ്പ് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളിലെ യാത്ര നിരക്ക് മൂന്നിരട്ടിയായി കൂട്ടി എന്ന റിപ്പോര്‍ട്ടകള്‍ക്കിടയ്ക്കാണ് ഇത്തരം ഒരു സൗജന്യം ഫ്‌ളൈദുബായ് മുന്നോട്ട് വെക്കുന്നത്.

ഉത്സവകാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യകമ്പനികള്‍ അന്യായമായി യാത്ര നിരക്ക് കൂട്ടുന്നതായി കഴിഞ്ഞ മാസം അവസാനം രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനെ സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍ക്കും കത്തയച്ചിരുന്നതായി അന്ന് പിജെ കുര്യന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്സവ സമയങ്ങളിലെ യാത്രക്കൂലി കുറയ്ക്കാന്‍ ഇന്ത്യയിലെ ഒരു വിമാനകമ്പനിയും തയ്യാറാവതിരിക്കുന്ന സാഹചര്യത്തിലാണ് ഫ്‌ളൈ ദുബായ് പുതിയ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

 

This post was last modified on September 14, 2017 5:34 pm