X

കുവൈത്തില്‍ കനത്ത മഴ മൂലം വിമാനത്താവളം അടച്ചു

ആവശ്യത്തിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

കാലാവസ്ഥാ പ്രവചനം പോലെ കുവൈത്തില്‍ മഴ കനക്കുന്നു. ഇന്നലെ ആരംഭിച്ച ചാറ്റല്‍ മഴ ഉച്ച കഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം ഇന്ന് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മഴ കാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെയും ഇവിടെ പൊതുഅവധിയായിരുന്നു.

സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ ശക്തിപ്പെടുമെന്ന സൂചന ലഭിച്ചതോടെ മിക്കവാറും എല്ലാ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. ആവശ്യത്തിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക് അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ഉദ്യോഗസ്ഥര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോമും മറ്റ് സജ്ജീകരണങ്ങളുമായി ആശുപത്രികളില്‍ ഹാജരാകാനാണ് നിര്‍ദേശം.

This post was last modified on November 15, 2018 11:26 am