X

പ്രവാസി തൊഴിലാളികള്‍ക്ക് സഹായവുമായി കുവൈറ്റില്‍ ഹോട്ട് ലൈന്‍

പ്രവാസി തൊഴിലാളികളുടെ, തൊഴില്‍പരവും നിയമപരവുമായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹോട്ട്‌ലൈനിലൂടെ സാധിക്കുമെന്ന് സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍-ഹുമൈദി അവകാശപ്പെട്ടു.

പ്രവാസികളുടെ ക്ഷേമത്തിനായി കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി പുതിയ സൗകര്യങ്ങളുമായി രംഗത്തെത്തിയിരക്കുന്നു. പ്രവാസികളുടെ നിയമപരമായ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ഉള്ള സംശയങ്ങള്‍ വിശദീകരിക്കുന്നതിനായി ഹോട്ട്‌ലൈന്‍ ആരംഭിക്കാന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. 22215150 ആണ് നമ്പര്‍. അഞ്ച് ഭാഷകളിലാണ് ഇതിന്റെ സേവനം ലഭ്യമാകുക. അറബി, ഇംഗ്ലീഷ്, ഫിലിപ്പിനോ, ഹിന്ദി, ഉറുദു ഭാഷകളില്‍.

പ്രവാസി തൊഴിലാളികളുടെ, തൊഴില്‍പരവും നിയമപരവുമായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹോട്ട്‌ലൈനിലൂടെ സാധിക്കുമെന്ന് സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍-ഹുമൈദി അവകാശപ്പെട്ടു. തൊഴില്‍ നിയമങ്ങള്‍, മന്ത്രിസഭാ തീരുമാനങ്ങള്‍, നിയമനടപടികള്‍ തുടങ്ങിയ വിഷയങ്ങളിലും പ്രവാസി തൊഴിലാളികള്‍ക്ക് ഈ ഹോട്ട്‌ലൈന്‍ നമ്പറിലൂടെ സംശയദൂരീകരണം നടത്താന്‍ സാധിക്കും. സഹായം തേടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഭാഷ ഒരു പ്രശ്‌നം ആവാതിരിക്കാനാണ് വിവിധ ഭാഷകളില്‍ സേവനം ലഭ്യമാക്കുന്നതെന്നും കൂടുതല്‍ പേരിലേക്ക് സേവനം എത്തിക്കാന്‍ ഇത് സഹായകമാകുമെന്നും അല്‍-ഹുമൈദി പറഞ്ഞു.

This post was last modified on July 13, 2017 1:15 pm