X

സൗദിയില്‍ ഹവാല കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ നാടുകടത്തും

ക്രിമിനല്‍ സാമ്പത്തിക ഇടപാടുകളും ന്യായമായ സ്രോതസില്‍ നിന്നല്ലാതെയുള്ള സ്വത്ത് സമ്പാദനവുമാണ് ഹവാല നിയമപരിധിയില്‍ ഉള്‍പ്പെടുന്നത്

ഹവാല കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ സൗദിയില്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയും നാടുകടത്തലും. ക്രിമിനല്‍ സാമ്പത്തിക ഇടപാടുകളും ന്യായമായ സ്രോതസില്‍ നിന്നല്ലാതെയുള്ള സ്വത്ത് സമ്പാദനവുമാണ് ഹവാല നിയമപരിധിയില്‍ ഉള്‍പ്പെടുന്നത്.

മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവോ 70 ലക്ഷം സൗദി റിയാല്‍ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വിധത്തിലാണ് സൗദിയിലെ ഹവാല വിരുദ്ധ നിയമം. കുറ്റം ഗുരുതരമാണെങ്കിലും തടവും പഴയും ശിക്ഷയായി ലഭിക്കും. പ്രവാസികളെ ശിക്ഷാ കാലയളവിന് ശേഷം നാടുകടത്തും പിന്നീട് സൗദിയില്‍ പ്രവേശനമുണ്ടാകില്ല.

കുറ്റകൃത്യത്തിലേര്‍പ്പെടുന്നത് സൗദി പൗരനാണെങ്കില്‍ ജയില്‍ മോചിതനായ ശേഷം യാത്രാവിലക്ക് ഉണ്ടാകും.

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

This post was last modified on November 6, 2017 12:00 pm