X

വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍; മുന്നറിയിപ്പുമായി ദുബായ് പോലീസ്

പ്രശസ്തരായ വ്യക്തികള്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

സാമൂഹികമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് വ്യാപകമായതോടെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. പ്രശസ്ത വ്യക്തികളുടെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതുപയോഗിച്ച്  പല രീതിയില്‍ പണം ആവശ്യപ്പെടും. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട ഒട്ടേറെപേര്‍ പോലീസിനെ സമീപിച്ചതോടെയാണ് ബോധവത്കരണ ശ്രമങ്ങള്‍ തുടങ്ങിയത്.

പ്രശസ്തരായ വ്യക്തികള്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇന്‍സ്റ്റാഗ്രാം,ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളിലാണ് വ്യാജ അക്കൗണ്ടുകള്‍ കൂടുതലുള്ളത്. സംശയാസ്പദമായ അക്കൗണ്ട് ശ്രദ്ധയില്‍പെട്ടാല്‍ 901 എന്ന ടോള്‍ ഫ്രീ നമ്പറിലേയ്ക്ക് വിളിക്കുകയോ, അവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് ecrimes@dubaipolice.gov.ae എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

This post was last modified on August 20, 2019 2:17 pm