X

പൊതുമാപ്പ് തേടിയെത്തുന്നവര്‍ മറക്കില്ല ഈ മലയാളി ചായക്കടക്കാരനെ

വെള്ളം, ജൂസ്, ചായ, കോഫി, സാന്‍ഡ് വിച്ച്, സ്‌നാക്‌സ് എന്നിവയാണ് അബ്ദുള്ളയുടെ കഫറ്റേറിയിയുലുള്ളത്. ഇവയ്ക്ക് ഒരു ദിര്‍ഹം മുതല്‍ മുന്നു ദിര്‍ഹം വരെ മാത്രമാണ് ഈടാക്കുന്നതെന്നാണ് പ്രത്യേകത. ഈ തുകപോലും താങ്ങാനാവാത്തവര്‍ക്ക് സൗജന്യമായി ഇവ നല്‍കണമെന്നും അബ്ദുള്ള തന്റെ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

രേഖകളില്ലാത്തതിന്റെ പേരില്‍ പോലീസിനെ പേടിച്ചും ഒളിച്ചും നടന്നിരുന്ന വിദേശകള്‍ക്ക് ആശ്വാസമാവുകയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്. സര്‍ക്കാരിന്റെ ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം നാട്ടിലേക്ക് പോവാനാവുമെന്ന് കരുതിയെത്തുന്നവരില്‍ പലരും കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്നവരാണ്. ഇത്തരത്തില്‍ ദുരിതം പേറി പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തിയവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു മുഖമുണ്ടാവും, മലയാളിയായ ഒരു ചായക്കടക്കാരന്‍ അബ്ദുള്ളയുടെത്.

മണിക്കൂറുകളോളം ക്യൂവില്‍ കാത്തു നില്‍ക്കേണ്ടിവരുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കിയാണ് ഖദീജ കഫറ്റേരിയ ഉടമയായ അബ്ദുള്ള തായമ്പത്ത് വ്യത്യസ്ഥനാവുന്നത്. പൊതുമാപ്പ് കേന്ദ്രത്തിന് സമീപത്ത് സ്റ്റാള്‍ ഒരുക്കി വെള്ളം, ജൂസ്, ചായ, കോഫി, സാന്‍ഡ്‌വിച്ച്, സ്‌നാക്‌സ് എന്നിവയാണ് അബ്ദുള്ളയുടെ കഫറ്റേരിയയിലുള്ളത്. എന്നാല്‍ ഇവയ്ക്ക് ഒരു ദിര്‍ഹം മുതല്‍ മുന്നു ദിര്‍ഹം വരെ മാത്രമാണ് ഈടാക്കുന്നതെന്നാണ് പ്രത്യേകത. ഈ തുകപോലും താങ്ങാനാവാത്തവര്‍ക്ക് സൗജന്യമായി നല്‍കണമെന്നും അബ്ദുള്ള തന്റെ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ അബ്ദുള്ള വെറുമൊരു ചായക്കടാക്കാനല്ല, ദുബയ് കോടതിയില്‍ ക്ലര്‍ക്കായി 1991 ലാണ് അബ്ദുള്ള യുഎഇയിലെത്തുന്നത്. 2002 മുതല്‍ അല്‍കൂസിലെ ജയിലിനകത്ത് കഫേയും നടത്തുന്നുണ്ട് 48 കാരനായ ഈ മലയാളി. ദുബയിലെ ഇമിഗ്രേഷന്‍ ഒഫിസര്‍മാരുടെ കാരുണ്യത്തിലാണ് ഇത് സാധ്യമായത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അന്നത്തെ ജയില്‍ മാനേജറും ദുബയ് എയര്‍പോര്‍ട്ടിലെ ഇപ്പോഴത്തെ മുതിര്‍ ഉദ്യോഗസ്ഥനുമായ വ്യക്തി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു.

2003 ല്‍ പൊതുമാപ്പ് നടപ്പാക്കിയപ്പോഴായിരുന്നു അബ്ദുള്ള ആദ്യമായി സ്റ്റാള്‍ ആരംഭിക്കുന്നത്. 2007, 2017, 2013 എന്നീ വര്‍ഷങ്ങളിലും ഇതു തുടര്‍ന്നു. ഇത്തവണ അല്‍ക്കൂസിലെയും ജുമൈറയിലെയും പൊതുമാപ്പ് കേന്ദ്രങ്ങളിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ താനൊരു ബിസിനസ് ആയല്ല, സേവനമായാണ് കാണുത്തനെത്തും അദ്ദേഹം പറയുന്നു. പൊതുമാപ്പ് അപേക്ഷയുമായെത്തിയ നാട്ടുകാരനായ ഒരാള്‍ക്ക് ജോലി നല്‍കാനായതിന്റെ കൂടി സന്തോഷത്തിലാണ് ഇത്തവണ അബ്ദുള്ളയുള്ളത്. നാട്ടില്‍ പാചകക്കാരനായാണ് അബ്ദുള്ള ഇയാള്‍ക്ക് ജോലി തരപ്പെടുത്തി നല്‍കിയത്.

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അബ്ദള്ളയുടെ സ്്റ്റാളിന് പുറമെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പ്രാദേശിക ഭരണകൂടങ്ങളും കുടി വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ വിലയടക്കമുള്ള കാര്യങ്ങള്‍ ദിനംപ്രതി അധികൃതര്‍ പരിശോധിക്കാറുണ്ടെന്നും അബ്ദുള്ള പറയുന്നു.

(ഫോട്ടോ കടപ്പാട് ഗള്‍ഫ്ന്യൂസ്)