ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ ഇത്തരം പാശ്ചാത്യ സംസ്‌കാരങ്ങളെ പിന്തുടരുകയാണ്. കേക്ക് മുറിക്കുന്നതിന് പകരം പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി ആഘോഷിക്കുകയാണ് വേണ്ടത്. ബിഹാറിലെ ഔറംഗബാദില്‍ ഒരു ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഗ്രാമങ്ങളില്‍ നിന്ന് പോലും ഇന്ത്യന്‍ സംസ്‌കാരം അപ്രത്യക്ഷമാകുകയാണ്. കുട്ടികള്‍ അമ്മമാരെ മമ്മിയെന്നും അച്ഛന്മാരെ പപ്പയെന്നും വിളിക്കുന്നത് പതിവായിരിക്കുന്നു.
ഇത്തരം വിളികള്‍ ബന്ധങ്ങളിലെ അടുപ്പം നഷ്ടപ്പെടുത്തുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ മുസ്ലിം ജനസംഖ്യ 21 കോടി കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്ലാം മതത്തെ ന്യൂനപക്ഷമായി കണക്കാക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ രാജ്യവ്യാപകമായി സംവാദങ്ങള്‍ നടക്കേണ്ട സമയമായെന്നും മന്ത്രി അറിയിച്ചു.
This post was last modified on March 7, 2017 9:47 am
Leave a Comment