X

സംസ്ഥാനത്ത് വിലക്കയറ്റമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലെ യുഡിഎഫ് അധികാരത്തില്‍ വന്ന 2011 മുതല്‍ 2015 വരെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടായതായി സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാലയളവിലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനുപ് ജേക്കബ് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന് സമ്മതിച്ചത്. നാലുവര്‍ഷത്തിനിടയില്‍ അരി വിലയില്‍ 20 ശതമാനത്തിലേറെയും ഹോട്ടല്‍ ഭക്ഷണത്തിന് 65 ശതമാനത്തിലേറേയും പാലിനും പച്ചക്കറിക്കും 50 ശതമാനത്തിലേറെയും സവാളക്ക് 89 ശതമാനവും വിലവര്‍ദ്ധനവും ഉണ്ടായതായി മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് 51 ശതമാനവും ചെന്ന അറിക്ക് 32 ശതമാനവും മട്ട അരിക്ക് 21 ശതമാനവും വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment