X

ഭാവനയും പൃഥ്വിരാജും ജോഡികളായെത്തുന്ന ആദത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്

പൃഥ്വിരാജും ഭാവനയും ജോഡികളായെത്തുന്ന ആദം എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രത്തിന്റെ സംവിധായകന്‍. എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷനിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങിയത്. പൃഥ്വിരാജ് അഭിനയിച്ച മാസ്റ്റേഴ്സിന്റെ തിരക്കഥാക്കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കേരളത്തിലും സ്‌കോട്ട്ലന്റിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജിന്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. കോട്ടയം സി എം എസ് കോളെജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. റോബിന്‍ഹുഡിനുശേഷം ഭാവനയും പൃഥ്വിരാജും നരേനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആദം.

This post was last modified on February 25, 2017 11:58 am