X

കടല്‍വെള്ളം കുടിവെള്ളമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ശുദ്ധജല സ്രോതസുകള്‍ ഇല്ലാത്ത കടലോര പട്ടണങ്ങളില്‍ ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ആലോചന

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള നിര്‍ദേശവുമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ്. സംസ്ഥാനത്ത് വരള്‍ച്ച കടുത്തതോടെയാണ് പുതിയ നിര്‍ദേശവുമായി ആസൂത്രണ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പദ്ധതികള്‍ തയ്യാറാക്കണമെന്ന് തദ്ദേശ വകുപ്പിന്റെ വാര്‍ഷിക പദ്ധതി മാര്‍ഗ്ഗരേഗായില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശുദ്ധജല സ്രോതസുകള്‍ ഇല്ലാത്ത കടലോര പട്ടണങ്ങളില്‍ ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ആലോചന. കേന്ദ്രാവിഷ്കൃത പദ്ധതിയിലോ കിഫ്ബിയിലോ പെടുത്തി ആയിരിക്കണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്. നഗര സമിതിയുടെ വിഹിതം പദ്ധതി തയ്യാറാക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തണം എന്നും രേഖയില്‍ നിര്‍ദേശമുണ്ട്.

ഇതോടൊപ്പം ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെത്താനും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹരിത കേരള മിഷനുമായി ചേര്‍ന്നാകണം ജല വിഭവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടത്.

This post was last modified on May 8, 2017 6:39 am