X

നിയുക്ത പിഎസ്‌സി സെക്രട്ടറി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍

അഴിമുഖം പ്രതിനിധി

നിയുക്ത പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ് നിയമനത്തിനായി സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന വിവരം പുറത്തായി. പട്ടികവര്‍ഗത്തിനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയാണ് ഇയാള്‍ക്കു നിയമനം ലഭിച്ചത്. സാജു ജോര്‍ജിന്റെ എസ്എസ്എല്‍സി സര്‍ട്ടി്ഫിക്കറ്റില്‍ ഇയാളുടെ ജാതി സിഎസ്‌ഐ ക്രിസ്റ്റ്യന്‍ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇയാളുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ മലയരയന്‍ ക്രിസ്റ്റ്യന്‍ എന്നാണ് എഴുതിയിരിക്കുന്നത്.വ്യാജ ജാതി സര്‍ട്ടിഫിക്കെറ്റ് ആണ് ഇയാള്‍ സമര്‍പ്പിച്ചതെന്ന് അറിഞ്ഞിട്ടും സാജു ജോര്‍ജിനെ സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്ന് ആരോപണമുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റില്‍ തഹസില്‍ദാരുടെ പേരില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പിഎസ്‌സി വിജിലന്‍സും കര്‍ത്തിഡാസ് വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment