X

പുലിമുരുകന്‍ നൂറു കോടി ക്ലബ്ബില്‍

അഴിമുഖം പ്രതിനിധി

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തുന്ന സിനിമ എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കി. സിനിമ ഇതുവരെ നേടിയ ഗ്രോസ് കളക്ഷനാണ് ഇത്. ഒരു മാസം കൊണ്ടാണ് പുലിമുരുകന്‍ ഇത്രയും 100 കോടി സ്വന്തമാക്കിയിരിക്കുന്നത്. ഈ വാര്‍ത്ത സിനിമയുടെ അണിയറക്കാരും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഒന്നാം ദിവസം തന്നെ 600 ഷോകളുമായി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ പുലിമുരുകന്‍ ഇതുവരെ കേരളത്തില്‍ നിന്നും മാത്രം 65 കോടിക്കുമേല്‍ കളക്ഷന്‍ നേടിയെന്നാണു റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന്‍ കൂടാതെ വിവിധ റൈറ്റ്‌സുകളും സംപ്രേക്ഷണാവകാശവും വഴി സിനിമ 15 കോടി സ്വന്തമാക്കിയാതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. ഇതിനു പുറമെ യുഎഇ, പോളണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഒരു മലയാള സിനിമയ്ക്കും ഇതുവരെ കിട്ടാത്തയത്ര വലിയ പ്രേക്ഷകപ്രതികരണമാണ് സിനിമയയ്ക്ക് കിട്ടിയത്. ഈ കളക്ഷനുകളും ചേര്‍ത്താണ് പുലിമുരുകന്‍ 100 കോടി ക്ലബിലേക്ക് കുതിച്ചെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രം 13.86 കോടി രൂപ സിനിമ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴും സിനിമ പ്രദര്‍ശനം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസാണ് ഉള്ളതെന്നതിനാല്‍ പുലിമുരകന്‍ പുതി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തേടിപ്പോകുമെന്ന് അറിയാം. അതോടൊപ്പം ഇനിയാര്‍ക്കും തകര്‍ക്കാനാവാത്തൊരു റെക്കോര്‍ഡ് മോഹന്‍ലാല്‍ എന്ന നടനും സ്വന്തമായി. സമീപകാലത്തൊന്നും പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല.

This post was last modified on November 7, 2016 11:44 am