X

പുലിമുരുകന്‍ ട്രെയിലര്‍ എത്തി

അഴിമുഖം പ്രതിനിധി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുഗന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന പുലിമുരുകന്റെ ട്രെയിലര്‍ തന്നെ ആരാധക പ്രതീക്ഷകളെ ആവേശത്തിലാക്കുന്നതാണ്.

ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പും പ്രമേയത്തിലെ പുതുമയും ഒപ്പം ലോകപ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങളുമെല്ലാമാണ് പുലിമുരുകനെ ഇത്രവലിയ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. എന്തായാലും ട്രെയിലറില്‍ തന്നെ വെറുതായാകില്ല കാത്തിരിപ്പ് എന്നു വ്യക്തമാകുന്നുണ്ട്.

This post was last modified on December 27, 2016 2:29 pm

Related Post
Leave a Comment