നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെയും ഡ്രൈവറായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. രണ്ടുമാസം താന്‍ കാവ്യയുടെയും ഡ്രൈവറായിരുന്നെന്ന് സുനി തന്നെയാണ് പോലീസിന് മൊഴി നല്‍കിയത്.
കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ഭാര്യയാണ് കാവ്യാ മാധവന്. മുമ്പ് ദിലീപിന്റെ തറവാട്ടുവീട്ടില്‍ വച്ച് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് പറഞ്ഞത്. സുനി തന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.
സുനിയുടെ മൊഴി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. കാവ്യയുമായി അടുപ്പമുള്ള കൂടുതല്‍ പേരെ ഇതിനായി ചോദ്യം ചെയ്യും. ഇതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സുഹൃത്തും നടിയും ഗായികയുമായി റിമി ടോമിയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയുന്നുണ്ട്.
This post was last modified on July 29, 2017 2:05 pm