X

മുഖ്യമന്ത്രി ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന്‌ ദേശാഭിമാനി; സര്‍ക്കാര്‍ ഒപ്പമുണ്ടെങ്കിലും കാശൊന്നും കിട്ടിയില്ലെന്ന് ആദിവാസി വിദ്യാര്‍ത്ഥി

മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് എല്ലാം ശരിയായതെന്നും സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം രൂപയുടെ ധനസഹായമാണ് ബിനേഷിന്റെ സ്വപനം സഫലമാക്കാന്‍ സഹായിച്ചതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പഠിക്കാനുള്ള അവസരം കിട്ടിയിട്ടും ഉദ്യോഗസ്ഥരുടെ അനുകൂലമല്ലാത്തെ സമീപനം മൂലം യാത്ര തടസപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥി ബിനേഷ് ബാലന്റെ അവസ്ഥ കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ എല്ലാം ശരിയായെന്നും സര്‍ക്കാരിന്റെ സഹായത്തോടെ ബിനീഷ് ലണ്ടനിലേയ്ക്ക് പോവുകയാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സഹായച്ചിറകിലേറി ബിനേഷ് ലണ്ടനിലേയ്്ക്ക് എന്ന തലക്കെട്ടിലാണ് വാര്‍ത്ത. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് എല്ലാം ശരിയായതെന്നും സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം രൂപയുടെ ധനസഹായമാണ് ബിനേഷിന്റെ സ്വപനം സഫലമാക്കാന്‍ സഹായിച്ചതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ 27 ലക്ഷം രൂപ തനിക്ക് കിട്ടിയിട്ടില്ലെന്നാന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ബീനീഷ് വ്യക്തമാക്കുന്നത്. തെറ്റായ മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് ബിനേഷ് ബാലന്‍ വ്യക്തമാക്കി.

ദേശാഭിമാനി വാര്‍ത്ത:

ബിനേഷ് ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on July 29, 2017 2:12 pm