X

യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തിയശേഷം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയശേഷം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇതോടൊപ്പം സംഘടനാ തെരഞ്ഞെടുപ്പും നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ജനുവരി എട്ടിനുശേഷം അദ്ദേഹം എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരും. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറാണെന്നും അധ്യക്ഷന്‍ ആകാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നുള്ള പറച്ചിലുകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അസം നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം കാത്തിരിക്കുമെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് വൃത്തങ്ങള്‍ തള്ളിക്കളയുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എന്ന് വരുമെന്ന് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് രാഹുലിനോട് ചോദിക്കൂവെന്ന മറുപടിയാണ് അധ്യക്ഷയായ സോണിയ ഗാന്ധി നല്‍കിയിരുന്നത്. 2016-ല്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിരുന്നു.

This post was last modified on December 27, 2016 3:31 pm

Related Post
Leave a Comment