X

അഭ്യൂഹങ്ങൾക്ക് വിരാമം; വിവാഹ വേഷത്തില്‍ രജനികാന്തിന്റെ മകൾ സൗന്ദര്യ

ഫെബ്രുവരി 11-ന് ചെന്നൈയില്‍ വെച്ചാണ് വിവാഹം.

അടുത്തിടെ സാമൂഹിക മാധ്യങ്ങളിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു സൗന്ദര്യ രജനികാന്തിന്റെ വിവാഹം സംബന്ധിച്ച റിപ്പോർട്ടുകൾ. ഇപ്പോൾ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഹാഹ വേഷത്തിലുള്ള തന്റെ ചിത്രം സൗന്ദര്യ തന്നെയാണ് പങ്കുവച്ചത്.പട്ടുസാരിയും രത്നാഭരണങ്ങളും ധരിച്ച ചിത്രമാണ് സൗന്ദര്യ പോസ്റ്റ് ചെയ്തത്. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കമുടിയാണ് വരൻ. ഫെബ്രുവരി 11-ന് ചെന്നൈയില്‍ വെച്ചാണ് വിവാഹം. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2016-ലായിരുന്നു ഇരുവരുടെയും വിവാഹ മോചനം.

രജനികാന്തിന്റെ മകൾ എന്നതിന് പുറമെ സംവിധാന രംഗത്തും ശ്രദ്ധേയയാണ് സൗന്ദര്യ. രജനീകാന്ത് നായകനായ കൊച്ചടിയാനിലൂടെയാണ് സൗന്ദര്യ രജനീകാന്ത് സംവിധാനത്തിലേക്ക് എത്തുന്നത്. ഗ്രാഫിക് ഡിസൈനറായി കരിയര്‍ തുടങ്ങിയ സൗന്ദര്യ ബാബ, സണ്ടൈകോഴി, ശിവാജി എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു ചെയ്തിട്ടുണ്ട്. കൊച്ചടിയാന്‍, വി.ഐ.പി-2 തുടങ്ങിയ സിനിമകള്‍ സൗന്ദര്യ സംവിധാനം ചെയ്തതാണ്. 2018-ല്‍ ഇറങ്ങിയ വഞ്ചകര്‍ ഉലകം എന്ന തമിഴ് ത്രില്ലര്‍ സിനിമയിലൂടെ തമിഴ് സിനിമ രംഗത്തെിയ വ്യക്തിയാണ് വിശാഖന്‍.

This post was last modified on February 5, 2019 3:05 pm

Related Post
Leave a Comment