X

2019 ലെ സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇടംപിടിച്ച് കേരളം

ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്

2019-ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളേക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ കേരളത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും കോട്ടങ്ങളില്ലാതെയാണ് രക്ഷപ്പെട്ടതെന്ന് സി.എന്‍.എന്‍ വിലയിരുത്തുന്നു.

കായലില്‍ കൂടി വൈകുന്നേരങ്ങളിലെ കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും, മൂന്നാറിലെ ചായത്തോട്ടങ്ങളും പെരിയാര്‍ ദേശീയോദ്യാനവും , മാനസിക പിരിമുറുക്കമൊഴിവാക്കാന്‍ പറ്റിയയിടം വര്‍ക്കലബീച്ചാണെന്നും ,കോവളം സര്‍ഫിങ്ങിന് മികച്ചതാണെന്നും കേരളത്തിലെ ചെമ്മീന്‍ കറി രുചിക്കാന്‍ മറക്കരുതെന്നും ലിസ്റ്റില്‍ പറയുന്നുണ്ട്.. അതുപോലെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ സംവിധാനത്തേക്കുറിച്ചും കൊച്ചിയേക്കുറിച്ചും സി.എന്‍.എന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചതെന്ന് ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

This post was last modified on May 21, 2019 4:32 pm