കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം തങ്ങളുടെ പഴയകാല രജനിയെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തെക്കുറിച്ച് കേൾക്കുന്ന അഭിപ്രായങ്ങളിൽ വലിയ സന്തോഷമുണ്ടെന്ന് രജനി കാന്ത്.
“അവങ്കളുക്ക് അത് സന്തോഷപ്പെടുത്തറ്ത് താന്‍ നമ്മ വേലെ”
‘അതെല്ലാം കാണികള്‍ക്ക് (മക്കള്‍ക്ക്) ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടതില്‍ വലിയ സന്തോഷം. അവരെ സന്തോഷപ്പെടുത്തുക എന്നതാണ് നമ്മുടെ തൊഴില്‍. (അവങ്കളുക്ക് അത് സന്തോഷപ്പെടുത്തറ്ത് താന്‍ നമ്മ വേലെ). അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം.’ സിനിമ മികച്ച അഭിപ്രായം നേടുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അതിന്റെ ക്രെഡിറ്റ് സംവിധായകന് നല്‍കുന്നു രജനീകാന്ത്. ‘അതിന്റെ ക്രെഡിറ്റ് എല്ലാം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് അവകാശപ്പെട്ടതാണ്. ആദ്യം വന്നപ്പോള്‍ത്തന്നെ ഓരോ സീനും ഓരോ ഷോട്ടും അടക്കമാണ് എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. വലിയ സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍.’
ശിവാജിക്ക് ശേഷം തലൈവർ ഇത്രയും മാസ്സ് പ്രകടനവുമായി എത്തിയിട്ടില്ലാ എന്നാണ് പ്രേക്ഷകർ പറയുന്നത്. സണ്‍പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകിയത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നപ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. ത്രിഷയാണ് മറ്റൊരു നായിക. കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും,മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.
Leave a Comment