X

ജെഎന്‍യു സമരത്തിനു തീവ്രവാദബന്ധമെന്ന് വരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഉപയോഗിച്ചത് വ്യാജ ട്വീറ്റ്

അഴിമുഖം പ്രതിനിധി

ജെഎന്‍യു സമരത്തിന് തീവ്രവാദബന്ധമാരോപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉപയോഗിച്ചത് വ്യാജ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങളാണ് എന്ന ആരോപണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സാഗരികാ ഘോഷും ബര്‍ഖാ ദത്തും രാജ്ദീപ് സര്‍ദേശായിയുമടക്കമുള്ള ട്വിറ്റര്‍ ഉപഭോക്താക്കള്‍. മോദി സര്‍ക്കാരിന് സ്വബോധം നഷ്ചപ്പെട്ടുവെന്നും, മന്ത്രി ഇങ്ങനെയായാല്‍ രാജ്യസുരക്ഷ എവിടെയെത്തുമെന്നു പോലും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിന് ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദിന്റെ പിന്തുണയോടെയായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവന. എല്ലാ പാക്കിസ്ഥാനികളും ജെഎന്‍യു സമരത്തിനൊപ്പം നില്‍ക്കണമെന്ന് തീവ്രവാദി നേതാവ് ഹാഫിസ് സായിദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. രാജ്‌നാഥ്‌സിംഗ് ഇതിന് അടിസ്ഥാനമാക്കിയത്  @HafeezSaeedJud എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റായിരുന്നു. എന്നാല്‍  ഹാഫിസ് @HSaeedOfficial എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നും  @HafeezSaeedJud എന്നത് ഹാഫിസ് മുഹമ്മദ് സായിദ് എന്ന വ്യക്തിയുടെതാണ് എന്നുള്ളതിനും  ട്വിറ്റര്‍ ഉപയോക്താക്കള്‍ തെളിവുകള്‍ ഹാജരാക്കി.


 

 

This post was last modified on December 27, 2016 3:38 pm