ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തി വച്ച രാംലീല എന്ന ആചാരം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മടങ്ങിവരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരമാണ് രാംലീല വീണ്ടും ആചരിക്കുന്നത്. ഈ വര്‍ഷത്തെ ദസറ ആഘോഷത്തോടൊപ്പമാണ് രാംലീല ആചരിക്കുന്നത്. ഇതോടൊപ്പം മതുരയില്‍ രാസലീലയും ചിത്രകൂടത്തില്‍ ഭജന്‍ സന്ധ്യയും ആചരിക്കും.
കഴിഞ്ഞദിവസം ലക്‌നൗവില്‍ ചേര്‍ന്ന മതധര്‍മ്മ വകുപ്പിന്റെ യോഗത്തില്‍ അയോധ്യയില്‍ നിര്‍ത്തലാക്കിയ രാംലീല ആഘോഷം പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതിഹാസമായ രാമയണത്തിലെ ശ്രീരാമന്റെ കഥ പറയുന്ന അനുഷ്ഠാനമാണ് രാംലീല. അയോധ്യയില്‍ ആചരിച്ചിരുന്ന ഇത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയിരുന്നു. അതുപോലെ ശ്രീകൃഷ്ണന്റെ ജീവിതം പറയുന്ന നൃത്തരൂപമായ രാസലീല മതുരയിലും ഭജന്‍ സന്ധ്യ ചിത്രകൂടത്തിലും ആചരിച്ചിരുന്നതാണ്. ഇവ രണ്ടും വീണ്ടും ആരംഭിക്കണമെന്നും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.
ഇതോടൊപ്പം വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഇ-പൂജയും ഇ-സംഭവാനയും ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൈലാസം മാനസ സരോവര്‍ യാത്രയ്ക്കും സിന്ധു യാത്രയ്ക്കും ഇ-ജില്ല പോര്‍ട്ടലുകള്‍ മുഖേന 15 ദിവസത്തിനകം ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം കൊണ്ടുവരണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രമുഖ ക്ഷേത്രങ്ങളിലേക്ക് നാലുവരി പാതകള്‍ പണിയാനാണ് മറ്റൊരു നിര്‍ദ്ദേശം. 2018 ജൂണിലുള്ളില്‍ അയോധ്യയില്‍ ഒരു ഭജന്‍ സന്ധ്യ വേദി നിര്‍മ്മിക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനായി 14.77 കോടി രൂപ അനുവദിച്ചു. 13.75 കോടി രൂപ അനുവദിച്ചിരിക്കുന്ന ചിത്രകൂടത്തിലെ ഭജന്‍ സന്ധ്യ വേദിയുടെയും പരിക്രമ വേദിയുടെയും നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണം.
Leave a Comment