അഴിമുഖം പ്രതിനിധി
ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈകമാന്‍ഡിന് കത്തയച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമായതാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തോല്‍വിക്ക് കാരണം എന്നായിരുന്നു കത്തിലെ പ്രധാന വിമര്‍ശനം. കഴിഞ്ഞ മാസം അയച്ച കത്തില്‍ സര്‍ക്കാരില്‍ അഴിമതി വ്യാപകമാവുന്നുണ്ട് എന്ന ആരോപണവും ചെന്നിത്തല ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പിടിമുറുക്കിയതോടെ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന ചില സമുദായങ്ങള്‍ ഇപ്പോള്‍ ബി ജെ പിയിലേക്ക് ഒഴുകുകയാണ്. ഈ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇക്കണോമിക് ടൈംസ് ആണ് കത്ത് പുറത്തു കൊണ്ടുവന്നത്.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ താന്‍ കത്ത് അയച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു.
This post was last modified on December 27, 2016 3:32 pm
Leave a Comment