അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍വച്ച് യുവതി പീഡനശ്രമത്തിന് ഇരയായതായി പൊലീസില്‍ പരാതി. കഴിഞ്ഞമാസം 29 നായിരുന്നു സംഭവമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞാണു യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു യുവതി പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടുണ്ടെങ്കിലും പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെട്ടശേഷമേ തുടര്‍നടപടികളുമായി മുന്നോട്ടുപോകൂ എന്നു ചാലക്കുടി പൊലീസ് പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണത്തിനുശേഷം നിരവധി പേര്‍ പാഡിയില്‍ എത്താറുണ്ട്. ഇത് വിജനമായ സ്ഥലം ആയതിനാല്‍ ആരൊക്കെ വന്നുപോകുന്നുണ്ടെന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. ഈ സൗകര്യം പലരും മുതലെടുക്കുകയാണെന്നാണ് ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നതെന്നും പരാതി ഉണ്ട്.
ഇവിടെ വച്ചായിരുന്നു മണിക്ക് രോഗം മൂര്‍ച്ഛിച്ചതും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച മണി അവിടെ വച്ചു മരണപ്പെടുകയുമായിരുന്നു. മണിയുടെ മരണത്തിലുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്.
Leave a Comment