X

പരാതിക്കാരിയെ അറിയാം, ആരോപണങ്ങള്‍ ഭീഷണിപ്പെടുത്താൻ: ബിനോയ് കോടിയേരി‌

വിശദീകരണവുമായി ഉടൻ മാധ്യമങ്ങളെ കാണുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കുന്നു.

തനിക്കെതിരെ ഉയർന്ന ബലാൽത്സംഗ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരി. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിക്കുന്നു.

താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നു. 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.  ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. പുതിയ പരാതിക്കെതിരെ മുംബൈയിൽ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കുന്നു.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് മുംബൈ സ്വദേശിനിയായ 33കാരിയുടെ പരാതിയെന്നാരിയിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഈ മാസം 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. 2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുൻപ് ദുബായിൽ ഒരു ബാര്‍ ഡാൻസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ബിനോയ് പരിചയപ്പെടുന്നതെന്നാണ് പരാതിക്കാരിയുടെ പ്രതികരണം.

 

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്കെതിരെ ബലാത്സംഗക്കേസ്

 

 

This post was last modified on June 18, 2019 10:38 am