X

കൊല്ലത്ത് തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു

അഴിമുഖം പ്രതിനിധി

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. വൃദ്ധയെ പീഡിപ്പിച്ച വിവരം ബന്ധുക്കള്‍ പുറത്ത് പറയാതെ ഒളിച്ചുവയ്ക്കുകയായിരുന്നു. വൃദ്ധയ്ക്ക് ശരിയായ ചികിത്സയും നല്‍കിയിട്ടില്ലെന്നാണ് വിവരം. വീടിനടുത്തുള്ള ആളാണ് പീഡിപ്പിച്ചതെന്നാണ് വൃദ്ധ പറയുന്നത്.

പീഡനത്തിനരയായ വൃദ്ധ ക്യാന്‍സര്‍ രോഗി കൂടിയാണ്. സംഭവം അറിഞ്ഞ പഞ്ചായത്ത് അംഗങ്ങള്‍ വൃദ്ധയെ സമീപിച്ച് കേസെടുക്കുവാന്‍ ഉപദേശിച്ചെങ്കിലും അത് നാണക്കേടാവുമെന്നും അതിനാല്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അധ്യക്ഷ കെ സി റോസക്കുട്ടി അറിയിച്ചു.

This post was last modified on December 27, 2016 2:26 pm