അഴിമുഖം പ്രതിനിധി
കഴിഞ്ഞ ദിവസം പുറത്ത് വന്ന കത്ത് സോളാര്‍ കേസ് പ്രതി സരിത എസ് നായരുടേത് തെന്നയാണെ് കേരള കോഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കത്ത് താന്‍ കണ്ടിരുന്നതാണ്. അത് തന്നെയാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കത്ത് കണ്ടിട്ടില്ലെന്നും പിള്ള പറഞ്ഞു.
പല രാഷ്ട്രീയ നേതാക്കളും സരിതയെ ബന്ധപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. തെളിവില്ല. പി.സി. ജോര്‍ജ് കത്തുകണ്ടിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. താന്‍ നല്‍കിയിട്ടില്ല. കൈയ്യില്‍ കത്തുണ്ടായിരുന്നുവെങ്കില്‍ ജോര്‍ജ് അത് പുറത്തുവിട്ടേനെ. ഇല്ലാത്ത സ്ത്രീ വിഷയത്തില്‍ പി.ടി. ചാക്കോയെ രാജിവയ്പിച്ചവരാണ് കോൺഗ്രസുകാരെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.
മൂന്നരക്കൊല്ലം മുന്‍പ് രണ്ടു മന്ത്രിമാര്‍ക്കെതിരെ താന്‍ തെളിവുകള്‍ നല്‍കിയിരുന്നു. പരാതികള്‍ എഴുതി തരണമെന്നും അന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അയച്ച കത്തുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് വിജിലന്‍സിന് കൊടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
This post was last modified on December 27, 2016 2:53 pm
Leave a Comment