X

ഓഡ്-ഈവന്‍ പദ്ധതിയോട് പ്രതിഷേധം; ബിജെപി എംപി കുതിരപ്പുറത്ത് പാര്‍ലമെന്റിലെത്തി

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓഡ് ഈവന്‍ പദ്ധതിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ ബിജെപിയുടെ എംപിയായ രാം പ്രസാദ് ശര്‍മ്മ കുതിരപ്പുറത്ത് പാര്‍ലമെന്റിലെത്തി.

ഒറ്റയക്ക, ഇരട്ടയക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങുന്ന പദ്ധതിയായ ഓഡ് ഈവന്‍ തിങ്കളാഴ്ച ബിജെപി എംപിയായ പരേഷ് റാവല്‍ തിങ്കളാഴ്ച ലംഘിച്ചിരുന്നു. എന്നാല്‍ പിന്നീട് റാവല്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് മാപ്പ് പറഞ്ഞത്. 

കൂടാതെ ചട്ടം ലംഘിച്ചതിന് പിഴ അടച്ച ചെലാനും റാവല്‍ ട്വീറ്റ് ചെയ്തിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ ഓഡ് ഈവന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 2,000 രൂപയാണ് പിഴ ഈടാക്കുന്നത്.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment