X

പ്രേമം ഫെയിം ‘സെലിനിന്റെ’ മ്യൂസിക് വീഡിയോ ‘വെറുതേ’ കാണൂ

നിവിന്‍ പോളിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ പ്രേമത്തിലെ പാട്ടായ മലരേ നിന്നെ കാണാതിരുന്നാല്‍  ആയിരുന്നു ഏവരുടേയും ചുണ്ടിലെ മൂളിപ്പാട്ടായ വരികള്‍. നായികാ കഥാപാത്രങ്ങളായ മേരിയും മലരും സെലിനും ഒക്കെ യുവഹൃദയങ്ങളെ കീഴടക്കിയെങ്കിലും ഭാവിയെ ഗൗരവമായി കാണുന്ന യൗവനം യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു സെലിനിനെ കണ്ടെത്താനാണ് ആഗ്രഹിച്ചത്. ‘മേരിയും മലരും ഒക്കെ പോകും ചേട്ടാ, സെലിനേ കൂടെ ഉണ്ടാകൂ. അതുകൊണ്ട് സെലിനെ തേടുകയാണ്’ എന്ന ഡയലോഗാണ് കൗമാരക്കാര്‍ മുതലുള്ളവര്‍ പറഞ്ഞത്. പ്രേമത്തില്‍ സെലിനിനെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യന്‍ വീണ്ടും വരികയാണ് വെറുതേ എന്ന സംഗീത വീഡിയോയിലൂടെ. മഡോണയുടെ സംഗീത വീഡിയോ വെറുതേ ഒന്ന് കാണാന്‍ സന്ദര്‍ശിക്കൂ.

http://www.dnaindia.com/entertainment/report-premam-actress-madonna-sebastien-releases-her-first-music-video-2163455

This post was last modified on January 8, 2016 3:57 pm