X

പോലീസില്‍ വീണ്ടും അഴിച്ചുപണി; ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണര്‍

അഴിമുഖം പ്രതിനിധി

പോലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി.ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായും എഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവിയായും നിയമിച്ചു.  അനില്‍ കാന്ത് ജയില്‍ ഡിജിപി, സുദേഷ് കുമാര്‍ ഉത്തരമേഖല ഐജി, ടിജെ ജോസ് പൊലീസ് ആസ്ഥാനം ഐജി, ഐജി ജയരാജ് മനുഷ്യാവകാശ കമ്മീഷന്‍, കെ പദ്മകുമാര്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍, നിതിന്‍ അഗര്‍വാള്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി എന്നിങ്ങനെയാണ് പ്രധാന സ്ഥലം മാറ്റങ്ങള്‍.

ഇതിനൊപ്പം ജില്ലാ തലത്തിലും അഴിച്ചുപണി നടന്നു. എസ് ശ്രീജിത്ത് എറണാകുളം റെഞ്ച് ഐജി,ഐജി മഹിപാല്‍ യാദവ് പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പാള്‍, ഡിഐജി വിജയന്‍ പൊലീസ് ട്രെയിനിംഗ് എന്നിങ്ങനെയാണ് പുതിയ ചുമതലകള്‍. 

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പോലീസ് ഐ എ എസ് തലങ്ങളില്‍ വന്‍ അഴിച്ചുപണിയാണ് നടക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നു ടി പി സെന്‍കുമാറിനെ മാറ്റി ലോകനാഥ് ബഹ്റയെ നിയമിച്ചതും വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസിനെ നിയമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

This post was last modified on December 27, 2016 4:12 pm

Related Post
Leave a Comment