X

ഷക്കീലയാകാനുള്ള തയ്യാറെടുപ്പ്: റിച്ച ചദ്ധ ഷക്കീലയെ കണ്ടു

ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി റിച്ച ചദ്ധ ബംഗളൂരുവില്‍ ഷക്കീലയെ കണ്ടു. ജീവിതത്തിലേയും സിനിമ കരിയറിലേയും അനുഭവങ്ങള്‍ റിച്ചയുമായി ഷക്കീല പങ്കുവച്ചു.

ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന പുതിയ സിനിമ, നടി ഷക്കീലയുടെ ജീവിതമാണ് പറയുന്നത്. ബോളിവുഡ് താരവും അനുരാഗ് കശ്യപിന്റെ ഗാംഗ്‌സ് ഓഫ് വാസെപൂര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയുമായ റിച്ച ചദ്ധയാണ് ഷക്കീലയാകുന്നത്. ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി റിച്ച ചദ്ധ ബംഗളൂരുവില്‍ ഷക്കീലയെ കണ്ടു. ജീവിതത്തിലേയും സിനിമ കരിയറിലേയും അനുഭവങ്ങള്‍ റിച്ചയുമായി ഷക്കീല പങ്കുവച്ചു.

കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. 2019ല്‍ തീയറ്ററുകളിലെത്തും. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് പ്രമുഖ കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ്.

This post was last modified on July 22, 2018 9:46 am

Related Post
Leave a Comment