X

നാലു വര്‍ഷം കൂടുമ്പോള്‍ ആര്‍ത്തുവിളിച്ചാല്‍ കിട്ടുന്നതല്ല ഒളിമ്പിക് മെഡലുകള്‍

ഓരോ നാലുവര്‍ഷങ്ങളിലും ആവേശത്തോടെ രാജ്യം കാത്തിരിക്കുന്നു, ഒളിമ്പിക്‌സ് മെഡലിനു വേണ്ടി. മെഡലുകള്‍ ഇന്ത്യക്കാരുടെ ജന്മാവകാശമാണെന്നാണ് സീസണല്‍ സ്‌പോര്‍ട്ട്‌സ് പ്രേമികളുടെ ധാരണ. ഒളിമ്പിക്‌സ് അവസാനിക്കുന്ന ദിനം മെഡല്‍ പട്ടികയിലെ ഒറ്റ അക്കങ്ങള്‍, തോറ്റവരെ പഴി പറയാനുള്ള ആയുധവുമാണ് ഇന്ത്യക്കാര്‍ക്ക്. അടുത്ത ഒളിമ്പിക്‌സിന് കാണാം എന്ന് സ്വയം ആശ്വസിച്ച് കായികപ്രേമിയുടെ വേഷം അഴിച്ചുവെക്കുന്നതോടെ ആവേശം കഴിഞ്ഞു.

ഒളിമ്പിക്‌സ് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഇന്ത്യയുടെ കായികപ്രേമത്തെക്കുറിച്ച് പറയുന്നു-രാജ്യം പ്രാധാന്യത്തോടെ കാണുന്ന നിരവധി മേഖലകളുണ്ട്. ദാരിദ്ര്യം, ആരോഗ്യം, വെള്ളം, തൊഴിലില്ലായ്മ അങ്ങനെ എത്ര എത്ര മേഖലകളിലാണ് രാജ്യം ഊന്നല്‍ നല്‍കുന്നത്. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാകാം ഇന്ത്യയ്ക്ക് സ്‌പോര്‍ട്ട്‌സ്. അത്രത്തോളം പ്രാധാന്യം നല്‍കേണ്ട ഒന്നാണതെന്ന് ഇതുവരെ ആലോചനയില്‍ പോലും വന്നിട്ടില്ലായിരിക്കും എന്നതാകാം യാഥാര്‍ഥ്യം. മറ്റുരാജ്യങ്ങളുമായി ഒരു വിധത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത തരത്തിലാണ്  കായികമേഖലയിലെ ഇന്ത്യയുടെ മൂലധനം. സീസണല്‍ പ്രേമം മാറ്റിവെച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കായികമേഖലയുടെ വികസനത്തിന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/GxwyLa

 

This post was last modified on August 28, 2016 10:07 am