അഴിമുഖം പ്രതിനിധി
ഹൈദരാബാദ് സര്‍വകലാശാലയില്‍ അത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മാതാവും സഹോദരനു ഹിന്ദു മതം ഉപേക്ഷിച്ചു. ഇരുവരും ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി ആര്‍ അംബേദ്ക്കറുടെ 125 ആം ജന്മദിനമായ ഇന്നാണ് രോഹിതിന്റെ മാതാവ് രാധിക വെമുലയും സഹോദരന്‍ രാജയും ബുദ്ധമതം സ്വീകരിച്ചത്.
മുംബൈയിലെ ദാദറിലുള്ള അംബേദ്കര്‍ ഭവനില്‍ ബി ആര്‍ അംബേദ്കറുടെ പേരമകന്‍ പ്രകാശ് അംബേദ്കറുടെ സാന്നിധ്യത്തിലായിരുന്നു രാധികയും രാജയും ബുദ്ധമതം സ്വീകരിച്ചത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്ക് എതിരാണ് തങ്ങളെന്നും അതിനാലാണ് ബുദ്ധമതം സ്വീകരിച്ചതെന്നും ഇനി മുതല്‍ ഞങ്ങള്‍ സ്വതന്ത്രരാണെന്നും രോഹിതിന്റെ സഹോദരന്‍ രാജ പറഞ്ഞു. ജീവിച്ചിരുന്നെങ്കില്‍ ഈ ദിവസം രോഹിത് ഏറെ സന്തോഷിക്കുമായിരുന്നുവെന്നും രാജ പറഞ്ഞു.
This post was last modified on December 27, 2016 3:57 pm
Leave a Comment