X

രോഹിതിന്റെ ആത്മഹത്യ പ്രതിഷേധം: രണ്ട് പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയ രണ്ട് പ്രൊഫസര്‍മാരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലീഷ് വകുപ്പിലെ തഥാഗത് സെന്‍ഗുപ്തയെയും പൊളിറ്റിക്കല്‍ സയന്‍സിലെ കെ വൈ രത്‌നത്തിനേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജനുവരി 17-ന് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം അവധിയില്‍ പ്രവേശിച്ച സര്‍വകലാശാല വിസി പി അപ്പാ റാവു തിരികെ കാമ്പസില്‍ എത്തിയ ദിവസം അക്രമം ഉണ്ടാക്കിയെന്ന് ആരോപിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇന്നലെ വൈകുന്നേരമാണ് സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള വൈസ് ചാന്‍സലറുടെ ഉത്തരവ് ഇരുവര്‍ക്കും ലഭിച്ചത്.

സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് സസ്‌പെന്‍ഷന്‍ എന്ന് വക്താവ് പ്രൊഫസര്‍ വിപിന്‍ ശ്രീവാസ്തവ പറയുന്നു. പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് മുക്തി നേടുന്നതു വരെയാണ് സസ്‌പെന്‍ഷന്‍.

This post was last modified on December 27, 2016 4:11 pm