X

ഗാന്ധി വധത്തില്‍ ഗോള്‍വാക്കറുടെ പങ്ക്; രേഖകള്‍ പുറത്ത്

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ചതില്‍ ആര്‍എസ്എസിനു പങ്കുണ്ടോ എന്നതില്‍ ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ഗാന്ധിജിയെ വധിക്കുമെന്ന് ആര്‍എസ്എസ് നേതാവായിരുന്ന ഗോള്‍വാക്കര്‍ ഭീഷണി മുഴക്കിയിരുന്നതിന്റെ രഹസ്യ രേഖകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഡല്‍ഹി പോലീസിന്റെ സിഐഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.1947ല്‍ ഗാന്ധിജിയെ വധിക്കാന്‍ ആര്‍എസ്എസ് ഭീഷണി മുഴക്കിയിരുന്നോ എന്നും അതിനവര്‍ക്ക് സാധിക്കുമോയെന്നും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശത്തിന്റെ രേഖകള്‍ ഉള്ളത്.

രണ്ടായിരത്തി അഞ്ഞൂറിലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടിയ രോഹ്തക്ക് ക്യാമ്പില്‍ 1947 ഡിസംബര്‍ എട്ടിനാണ് ഗാന്ധിജിയെ വധിക്കാനുള്ള ആഹ്വാനം ഗോള്‍വാക്കര്‍ നടത്തിയെതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/pxV1U6

Related Post
Leave a Comment