X

ആർത്തവം കണ്ടു വിരണ്ട ഇൻസ്റ്റാഗ്രാമിനോട് രൂപി പറഞ്ഞത്

കാനഡയിൽ വിദ്യാർഥിനിയായ രൂപി കൌർ എന്ന സിഖ് കവയിത്രി ഇൻസ്റ്റാഗ്രാമിലെ ഒരു വിഷ്വൽ റെട്ടറിക് പ്രോഗ്രാമിന്റെ ഭാഗമായി തയാറാക്കിയ ഫോട്ടോസീരീസിലെ ഒരു ചിത്രം സമൂഹത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന ആർത്തവ- സ്ത്രൈണതാ ചർച്ചകൾക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ്. ആർത്തവ രക്തം സ്രവിപ്പിച്ചുകൊണ്ട് കിടക്കുന്ന സ്വന്തം ഫോട്ടോ ആയിരുന്നു രൂപി പോസ്റ്റ് ചെയ്തത്. എന്നാൽ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ പ്രകാരം അത് നിലനിർത്താൻ സാധിക്കില്ലെന്ന് കാണിച്ച് ഇൻസ്റ്റാഗ്രാം ചിത്രം നീക്കം ചെയ്തു.

ശക്തമായിരുന്നു രൂപിയുടെ പ്രതികരണം. “പൂർണ്ണമായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം അത് ആർത്തവത്തെ ചിത്രീകരിക്കുന്നു എന്നതു കൊണ്ടു മാത്രമാണ് നിങ്ങൾ നീക്കം ചെയ്തത്. അത് എന്റെ ചിത്രമാണ്. ഞാൻ ആ ചിത്രത്തിലൂടെ ഒരു പ്രത്യേക ഗ്രൂപ്പിനെ ആക്രമിച്ചിട്ടില്ല. അത് സ്പാം അല്ല. നിങ്ങളുടെ മാർഗനിർദ്ദേശങ്ങളൊന്നും ഈ ചിത്രം ലംഘിക്കാത്തതിനാൽ ഞാനത് റീപോസ്റ്റ് ചെയ്യുന്നു,” രൂപി ഇൻസ്റ്റാഗ്രാമിന് എഴുതി. “ഒരു സ്ത്രീവിരുദ്ധ സമൂഹത്തിന്റെ അഹന്തയ്ക്ക് ഒത്താശ ചെയ്യാൻ എനിക്ക് മനസ്സില്ല,” അവർ പറയുന്നു.

വാർത്തയും ചിത്രവും ഇവിടെ: http://www.scoopwhoop.com/news/insta-photo/