X

രാജി വേണ്ടെന്ന് മുഖ്യമന്ത്രി; സമവായത്തിന് തയ്യാറായി ജോര്‍ജ്‌

അഴിമുഖം പ്രതിനിധി

രാജി സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചെന്ന് പി സി ജോര്‍ജ്. ക്ലിഫ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. എന്നാല്‍ രാജിക്കത്ത് മുഖ്യമന്ത്രി വാങ്ങിയില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും തല്‍ക്കാലം സ്ഥാനത്ത് തുടരാനും ഉമ്മന്‍ ചാണ്ടി ജോര്‍ജിനോട് ആവശ്യപ്പെട്ടു. മുന്നണിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനും ഉചിതമെങ്കില്‍ അനുസരിക്കാനുമാണ് ജോര്‍ജിന്റെയും നിലപാട്. ഈ വിഷയത്തില്‍ ഇപ്പോള്‍ മാണിയെ വിമര്‍ശിക്കാനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. യുഡിഎഫിലെ നേതാക്കളെല്ലാം തന്നോട് മാന്യതയോടെയാണ് പെരുമാറുന്നതെന്നും ഈ നിമിഷം വരെ തന്നെ അപമാനിക്കുന്ന തരത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയോ മറ്റു നേതാക്കളോ മന്ത്രിമാരോ ചെയ്തിട്ടില്ലെന്നും  യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും സമവായത്തിന് തയ്യാറാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. മാണിക്കും കുടുംബത്തിനും മാത്രമാണ് തന്നെ പുറത്താക്കാന്‍ ആഗ്രഹമെന്നു നേരത്തെ പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

This post was last modified on December 27, 2016 2:54 pm