X

തകര്‍ന്ന റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു

അപകട കാരണം വ്യക്തമല്ല. അതേസമയം ഭീകരാക്രമണ സാദ്ധ്യത റഷ്യ തള്ളിക്കളഞ്ഞു

സിറിയയിലേയ്ക്കുള്ള യാത്രയ്ക്കിടെ തകര്‍ന്ന സൈനിക വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. റെഡ് ആര്‍മി കോയര്‍ ഗായകര്‍, നര്‍ത്തകര്‍, ഓര്‍ക്കസ്ട്ര അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. കരിങ്കടല്‍ മേഖലയിലെ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. അപകട കാരണം വ്യക്തമല്ല. അതേസമയം ഭീകരാക്രമണ സാദ്ധ്യത റഷ്യ തള്ളിക്കളഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്കോയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനായാണ് കരിങ്കടല്‍ മേഖലയിലെ റിസോര്‍ട്ട് നഗരമായ സോച്ചിയില്‍ വിമാനം ഇറങ്ങേണ്ടിയിരുന്നത്. 1983ല്‍ ഓടിത്തുടങ്ങിയ സോവിയറ്റ് യൂണിയന്‍ കാലത്തെ പഴയ വിമാനമാണ് ഇത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമാവും മുമ്പ് അപായ സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് റഷ്യന്‍ സൈനിക ഉദ്യോഗ്സ്ഥര്‍ പറയുന്നു. വിമാന ദുരന്തത്തിന്‌റെ സാഹചര്യത്തില്‍ ഇന്ന് ദേശീയ ദുഖാചരണത്തിന് പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു.

This post was last modified on December 26, 2016 10:08 am