X

നെയ്മർ ഫൗൾ ചെയ്യപ്പെട്ടത് പത്തു തവണ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌ കളിക്കുന്നത് ഗുസ്തിയോ ഫുട്‍ബോളോ? പ്രതിഷേധവുമായി ആരാധകർ

നെയ്മർ ആയിരുന്നു സ്വിസ് പ്രതിരോധ നിരയുടെ പ്രധാന ടാർജറ്റ്. 10 തവണയാണ് ഇന്നലെ സൂപ്പർ താരം നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്.

പരുക്കൻ അടവുകൾക്കു പേര് കേട്ടവർ ആണ് എന്നും യൂറോ ടീമുകൾ. ഇന്നലെ ബ്രസീലിനെതിരെ സ്വിസ് താരങ്ങൾ പത്തു ഫൗളുകൾ ആണ് നടത്തിയത് അതിൽ മൂന്നെണ്ണത്തിന്‌ മഞ്ഞ കാർഡും ലഭിച്ചു. സ്പെയിൻ പോർച്ചുഗൽ മത്സരവും പരുക്കൻ അടവുകളാൽ സമ്പന്നമായിരുന്നു.

ഏതാണ്ട് അര്‍ജന്റീനയെ ഐസ്‌ലാന്‍ഡ്‌ വരിഞ്ഞിട്ട പോലെ തന്നെയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് ബ്രസീലിനെയും തളച്ചത്. ബ്രസീലിന്റെ പ്രധാന ആക്രമണ കുന്തമുനയായ നെയ്മറെ ഇടം ഇടംവലം നിന്ന് പൂട്ടിക്കളയുകയായിരുന്നു സ്വിസ്. കടുത്ത പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് അവര്‍ നെയ്മര്‍ക്കും കുട്ടീന്യോയ്ക്കും ജീസസിനുമെല്ലാമെതിരെ പ്രയോഗിച്ചത്.

നെയ്മർ ആയിരുന്നു സ്വിസ് പ്രതിരോധ നിരയുടെ പ്രധാന ടാർജറ്റ്. 10 തവണയാണ് ഇന്നലെ സൂപ്പർ താരം ഫൗൾ ചെയ്യപ്പെട്ടത്. ഇതിനുമുൻപ് ലോകകപ്പിൽ ഒരു കളിക്കാരനെ ഇത്തരത്തില്‍ ടാർജറ്റ് ചെയ്ത് ഫൗൾ ചെയ്തത് 20 വർഷം മുമ്പാണ്. 1998 ലെ ഇംഗ്ലണ്ട്‌ ടുണീഷ്യ മത്സരത്തിലാണ്… ഇംഗ്ലണ്ട്‌ കളിക്കാരൻ ആയ അലൻ ഷിയററെ ടുണീഷ്യ 11 തവണയാണ് ഫൗൾ ചെയ്തത്.

നെയ്മറിന്റെ ജഴ്‌സി പിടിച്ചുവലിച്ച ഫാബിയന്‍ ഷാറിൻ, ഫൗൾ ചെയ്തു വീഴ്ത്തിയ ബെഹ്‌റാമി, പരുക്കൻ കളി കളിച്ച ലിച്ഛൻസ്റ്റർ എന്നീ സ്വിറ്റസർലാൻഡ് താരങ്ങൾക്കു നേരെ റഫറി മഞ്ഞ കാർഡ് ഉയർത്തി. കളിയുടെ 73 ആം മിനുട്ടിൽ ബോക്‌സിനുള്ളില്‍ വെച്ച് ഗബ്രിയേല്‍ ജീസസിനെ സ്വിസ് പ്രതിരോധം വീഴ്ത്തിയത് ഒരു പെനാൽറ്റിക്കുള്ള സാധ്യത ഉണ്ടായിരുന്നു എന്നാൽ റഫറി അനുവദിച്ചില്ല

ബ്രസീലിന്റെ ആരാധകർ സ്വിറ്റസർലന്റിന്റെ പരുക്കൻ അടവുകളിൽ അസംതൃപ്തർ ആണ്. സ്വിസ് പട കളിക്കുന്നത് റെസ്ലിങ് ആണോ ഫുട്ബോളോ ആണോ എന്ന് സംശയം ഉണ്ടെന്നു ആരാധകർ പറയുന്നു. ട്വിറ്ററിലും, ഫെയ്സ്ബുക്കിലും
നെയ്മർ ഫൗൾ ചെയ്യപ്പെടുന്ന വീഡിയോകൾ അപ്ലോഡ് ചെയ്താണ് പ്രതിഷേധം.

This post was last modified on June 18, 2018 11:24 am